മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ മേഖലാ യോഗം ചേർന്നു. പായിപ്ര, പണ്ടപ്പിള്ളി , മൂവാറ്റുപുഴ, കൂത്താട്ടുകുളം, പാമ്പാക്കുട, കക്കാട് മേഖലകളിലായിട്ടാണ് യോഗം ചേർന്നത്. കല്ലൂർക്കാട് മേഖലാ യോഗം പിന്നിട് ചേരും. പായിപ്ര, മൂവാറ്റുപുഴ യോഗങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം, പണ്ടപ്പിള്ളി, പാമ്പാക്കുട, കക്കാട് യോഗങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ജസ്റ്റിൻ ജോസ്, ബി.എൻ. ബിജു, വി.ടി. സെബാസ്റ്റ്യൻ, ടി.ആർ.ഷാജു, ഫൈസൽ മുണ്ടങ്ങാമറ്റം, എം.കെ. ജോർജ്, ആർ. രാജീവൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു.