അങ്കമാലി :യു.ഡി.എഫ് മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോജി എം.ജോൺ എം.എൽ.എയക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി.പാലാകവലയിൽ ചേർന്ന സമ്മേളനം വി.പി ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികസനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും സംസ്ഥാനത്തിന്റെ സമ്പത്ത് നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ പതനം ആസന്നമാണെന്ന് അദ്ധേഹം പറഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.ജെ. ജോയി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.ബേബി,എ.ഐ.സി.സി അംഗം കെ.ടി.ബെന്നി, മുൻ മണ്ഡലം പ്രസിഡന്റ് ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ജോസ് മാടശേരി, എം.പി. ഗീവർഗീസ്, ജോസഫ് അട്ടാറ, അഡ്വ. എം.ഒ. ജോർജ്, പി.എൽ ഡേവിസ്, അഡ്വ. എം.പി. ജോൺസൺ, പോൾ. പി.ജോസഫ്, മോളി വിൻസെന്റ്, ഗ്രേസി റാഫേൽ, പി.വി. വർഗീസ് എന്നിവർ സംസാരിച്ചു.