കോലഞ്ചേരി: ന്യൂഡൽഹി വർഗീയ കലാപത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവരെ കള്ള കേസിൽ പെടുത്തുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനാചരണവും ധർണയും നടത്തി.കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എ.ആർ രാജേഷ് അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, അഡ്വ.കെ.എസ് അരുൺ കുമാർ, എൻ.വി കൃഷ്ണൻകുട്ടി ,എം.എൻ അജിത്ത് എന്നിവർ സംസാരിച്ചു.