അങ്കമാലി: ഭാരതീയ ജനതാ പാർട്ടി ഒബിസി മോർച്ച അങ്കമാലി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അങ്കമാലി ടൗണിൽ പ്രതിഷേധ ധർണ നടത്തി .ഒബിസി മോർച്ച ജില്ലാ സെക്രട്ടറി എം.വി ലക്ഷ്മണൻ ധർണ ഉദ്ഘാടനം ചെയ്തു .ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എദിനേശൻ അദ്ധ്യക്ഷത വഹിച്ചു .ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ മനോജ് , ജില്ലാ കമ്മിറ്റി അംഗം പി .സി .ബിജു, ഒബിസി മോർച്ച മണ്ഡലം ജന.സെക്രട്ടറി സോമൻ വിജയൻ ,സെക്രട്ടറി ഷാജി അയ്യമ്പുഴ ,വി.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.