കോലഞ്ചേരി: പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഐക്കരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.പി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. സ്‌കറിയ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബിനീഷ് പുല്യാട്ടേൽ, ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ്, വൈസ് പ്രസിഡന്റ് എം.എ പൗലോസ്, എ.വി. പൗലോസ്, വി.എം. ജോർജ്, ബാബു ജോൺ, ബാബു വർഗീസ്, എം.എ. വർഗീസ്, എം.കെ. വേലായുധൻ, എന്നിവർ സംസാരിച്ചു