ആലുവ: മികച്ച നിയമസഭാ സാമാജികനും ഭരണാധികാരിയുമെന്ന നിലയിൽ എക്കാലവും ഓർമ്മിപ്പിക്കപ്പെടുന്ന പൊതുപ്രവർത്തകനാണ് ടി.എം. ജേക്കബെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 70 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞമറ്റം, പാർട്ടി സംസ്ഥാന കമ്മിറ്റിഅംഗം എം.ഐ. സാജു, ജില്ല സെക്രട്ടറി പി.കെ. സജോൾ, യു.ഡി.എഫ് നേതാക്കളായ എം.കെ.എ. ലത്തീഫ്, ലിസി ജോർജ്, ടി.ആർ. തോമസ്, സഖറിയ മണവാളൻ, ബഷീർ, സിജിൽ സി. മത്തായി, എം.എ. കാസിം, ആർ. ദിനേശ്, ഷൗഖത്തലി, എം.എം. അസീസ്, സന്തോഷ് മാത്യു, നിഥിൻ സിബി, ഡയസ് ജോർജ്, മുഹമ്മദ് ജഹ്ഷാൻ, ഫെനിൽ പോൾ, സാൻജോ ജോസ് എന്നിവർ പ്രസംഗിച്ചു.