കാലടി: യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിതെതിരെയും, മെത്രാ കക്ഷികളുടെ പള്ളി കൈയ്യേറ്റത്തിനെതിരെയും സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയിൽ സംഘടിപ്പിച്ച റിലേ സത്യാഗ്രഹ സമരം സമാപിച്ചു. സമാപന സമ്മേളനം സഭാ സെക്രട്ടറി പീറ്റർ കെ എല്ലാസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ മാത്യൂസ് പാറയ്ക്കൽ അദ്ധ്യക്ഷനായി. ഫാദർ എൽദോ വർഗ്ഗീസ് കുളങ്ങര ,ഫാ ഗീവർഗ്ഗീസ് വി അരീ യ്ക്കൽ, ഫാദർ എൽദോ ചെറിയാൻ, ഡീക്കൻമാരായ ജിജു ജോസഫ്, ഡോൺ പോൾ, ബ്രദർ ജ്യൂവൽ രാജു, ട്രസ്റ്റിമാരായ കെ എ കുര്യക്കോസ്, കെ എ കുഞ്ഞുമോൻ . കെ എ പൗലോസ് ബേബി കാക്കശേരി പങ്കെടുത്തു.