അങ്കമാലി : അങ്കമാലിയിൽ ബാങ്ക് ജംഗ്ഷന് സമീപമുള്ള അടഞ്ഞുകിടന്ന ഹോട്ടലിന് പിന്നിലുള്ള ചാർത്തിൽ കഴിഞ്ഞ ഞായറാഴ്ച പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട് തൃശിനാപ്പിള്ളി സ്വദേശി ശരവണനാണ് (56) മരിച്ചത്. മോഷണ ശ്രമത്തിനിടയിൽ ഷോക്കേറ്റാണ് മരണമെന്നും തൃശൂർ, പാലക്കാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.