കാലടി: ശ്രീശങ്കര കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പത്രപ്രവർത്തകനും നടനുമായ ബാലു ജി നായർ അനുസ്മരണം നടത്തി. കോളേജ് സി.ഇ.ഒ പ്രൊഫ.സി.പി. ജയശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എ. സുരേഷ് അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി എം.വി. പ്രദീപ്, പി.കെ. മോഹൻദാസ്, പി.കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു.