1


തൃക്കാക്കര: സ്വർണക്കള്ളകടത്തു കേസിൽ പിണറായി വിജയൻ സർക്കാർ രാജിവയ്ക്കുക
തൃക്കാക്കര നഗര സഭയിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ഡി.എ തൃക്കാക്കര മുനിസിപ്പൽ കമ്മറ്റിയുടെ നേത്യത്വത്തിൽ മുനിസിപ്പൽ മാർച്ചും ധർണയും നടത്തി.ധർണ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ് .സജി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ത്യക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് സി.ബി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ത്യക്കാക്കര മുനിസിപ്പൽ ജനറൽ സെക്രട്ടറി സി .പി ബിജു,ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ .ആർ രാജേഷ്,ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, ബി.ജെ.പി ത്യക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി എം.സി അജയകുമാർ,ബി.ഡി.ജെ.എസ് ത്യക്കാക്കര മണ്ഡലം പ്രസിഡന്റ് വിജയൻ, സെക്രട്ടറി ഹരിദാസ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ കരിമക്കാട്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ്, മണ്ഡലം സെക്രട്ടറി ജോതിർമയി തുടങ്ങിയവർ സംസാരിച്ചു.