peb-menon
വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക് പി.ഇ.ബി മേനോൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സഹകാരി പി.ഡി. ജോണിയിൽനിന്ന് സഹകരണവകുപ്പ് അസി. രജിസ്ട്രാർ ദേവരാജൻ ആദ്യനിക്ഷേപം സ്വീകരിച്ചു.

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, വി.കെ. വിശ്വനാഥൻ, പ്രദീപ് ജോൺ, എ.കെ. സന്തോഷ്, ആർ. സുനിൽകുമാർ, പി.പി. രമേഷ്, അജിത രാധാകൃഷ്ണൻ, റീന പ്രകാശ്, സ്മിതാ സുരേഷ്, വി.എം. ചന്ദ്രൻ, എം.കെ. സദാശിവൻ, പത്മജ മേനോൻ, ഷാജി മുത്തേടൻ, സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാത എന്നിവർ സംസാരിച്ചു. മാവിൻതറയ്ക്കൽ സുന്ദരന് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ചികിത്സാ ധനസഹായം നൽകി.