കുറുപ്പംപടി: വേങ്ങൂർ ഗവ. ഐ.ടി.ഐയുടെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വേങ്ങൂർ ഐ.ടി.ഐയ്ക്കു വേണ്ടി അഞ്ചുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടം സജ്ജമാകുന്നതോടെ ഐ.ടി.ഐയുടെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ എസ്. ചന്ദ്രശേഖരൻ, പ്രിൻസിപ്പൽ ടി.വി. ബെന്നി, സാജു പോൾ, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ എന്നിവർ പ്രസംഗിച്ചു.