anilkumar
കേരള പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫേസ് ഷീൽഡുകൾ വിതരണം ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ വി.ആർ. സുനിൽകുമാറിന് നൽകി നിർവഹിക്കുന്നു

ആലുവ: കേരള പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ബിനാനിപുരം സ്റ്റേഷനിലെ പൊലീസുകാർക്ക് ഫേസ്ഷീൽഡ് നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായാണ് ഫേസ് ഷീൽഡുകൾ നൽകിയത്. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് റിട്ട. എസ്.പി എ. അനിൽകുമാർ ബിനാനിപുരം ഇൻസ്‌പെക്ടർ വി.ആർ. സുനിൽകുമാറിന് ഫേസ്ഷീൽഡ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷ്ണകുമാർ,സ്റ്റാൻലി, പ്രിൻസ് എന്നിവർ സംബന്ധിച്ചു.