പള്ളുരുത്തി: പെരുമ്പടപ്പ് കോണം റോഡിന് സമാന്തരമായി നിർമ്മിച്ച 2 കൽവെർട്ടുകൾ, കോണം അങ്കണവാടി പുതിയ കെട്ടിടം എന്നിവ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം. സ്വരാജ് എം.എൽ.എ, ഫാ. സിജു പാലിയത്തറ, ഗ്രേസി ജോസഫ്, തമ്പി സുബ്രഹ്മണ്യം, ജലജമണി, സുനില ശെൽവൻ തുടങ്ങിയവർ സംബന്ധിച്ചു.