പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം, എസ്.എൻ.ഡി.പി യോഗം സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം നടത്തും. 21ന് രാവിലെ 9 മുതൽ 3 വരെ ഇല്ലിക്കൽ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഉപവാസ പ്രാർത്ഥനയും പ്രസാദവിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.