nagarasabha
മൂവാറ്റുപുഴ നഗരസഭയിലെ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ വിതരണോദ്ഘാടനം ചെയർപേഴ്സൺ ഉഷ ശശീധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ 2020-21 വർഷം നടപ്പിലാക്കുന്ന "അടുക്കള മുറ്റത്ത് കോഴി വളർത്തൽ" പദ്ധതിയിൽ മുൻകൂട്ടി ഗുണഭോക്തൃ വിഹിതം അടച്ചു ബുക്ക് ചെയ്ത ഗുണഭക്താക്കൾക്ക് നൽകുന്ന കോഴികുഞ്ഞുങ്ങളുടെ ആദ്യ ഘട്ട വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത് സലിം അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജിനു ആന്റണി, സീനിയർ വെറ്ററിനറി സർജൻ ഡോ.ഷമീം അബുബേക്കർ, വെറ്ററിനറി സർജൻ ഡോ.കൃഷ്ണദാസ് പി, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീജ, മറ്റ് ജീവനക്കാർ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു . ഗുണഭോക്തൃ വിഹിതം അടച്ച സമയത്ത്‌ തന്നെ കോഴികുഞ്ഞുങ്ങളെ ലഭിക്കുന്ന തീയതിയും സമയവും ഓരോ അര മണിക്കൂറിലും 25 വീതം ഗുണഭോക്താക്കൾ എന്ന രീതിയിൽ ക്രമീകരിച്ചു നൽകി. അടുത്ത ഘട്ടം സെപ്തംബർ 17, ഒക്ടോബർ 6 എന്നീ തീയതികളിൽ വിതരണം ചെയ്ത് പൂർത്തീകരിക്കുന്നതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.