വൈപ്പിൻ : വൈപ്പിൻ, പറവൂർ, ആലങ്ങാട്, അങ്കമാലി ബ്ലോക്കുകളിൽ പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 28ന് രാവിലെ 10 മുതൽ നടക്കും. പട്ടികജാതി, പട്ടികവർഗം, വനിതാസംവരണം ചെയ്യുന്ന വാർഡുകളെയാണ് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണരുടെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടറാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.