കൊച്ചി : പുഴയിലെ ചെളിയും മാലിന്യവും നീക്കാനുള്ള അനുമതിയുടെ മറവിൽ പിറവത്ത് അധികൃതമായി മണൽ വാരുന്നെന്നാരോപിച്ച് പ്രദേശവാസി ബോബി വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി മണൽവാരൽ താത്കാലികമായി തടഞ്ഞു. ഇക്കാര്യത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദേശപ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ, ജിയോളജിസ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സെപ്തംബർ 11 ന് പിറവത്ത് പരിശോധന നടത്തിയെന്നും അനധികൃത മണൽഖനനം നടക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകനും കോടതിയിൽ അറിയിച്ചു. തുടർന്നാണ് മണൽവാരൽ തടഞ്ഞ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകിയത്.