ആലുവ: നഗരസഭയുടെ പ്രായത്തെച്ചൊല്ലിയല്ല വികസനത്തിന് വേണ്ടിയാണ് ഭരണപക്ഷവും പ്രതിപക്ഷവും തർക്കിക്കേണ്ടതെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ ഗോപി പറഞ്ഞു. നഗരസഭ 99ൽ ആയാലും നൂറ് തികഞ്ഞാലും ജനങ്ങളെ ബാധിക്കുന്നില്ല. അതിനാൽ ഇരുമുന്നണികളും തർക്കിച്ച് സമയം കളയാതെ നഗരവികസനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. 100 തികഞ്ഞുവെന്ന് പറയുന്നവരും കൗൺസിൽ ഹാളിൽ നിശബ്ദമായിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇരുമുന്നണികളും നഗരസഭ ഭരിച്ചിട്ടും വികസന മുരടിപ്പ് അല്ലാതെ എന്തു സംഭാവനയാണ് നൽകിയതെന്നും ബി.ജെ.പി ആരോപിച്ചു.