തൃക്കാക്കര : മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും സംയുക്തമായി സംസ്ഥാന വ്യാപകമായി ഏകദിന സൂചനാ പണിമുടക്ക് നടത്തി. മോട്ടോർ വാഹന വകുപ്പിലെ സ്പെഷൽ റൂളിലെ അപാകതകൾ പരിഹരിക്കുക, യോഗ്യത ഇല്ലാത്തവരെ ജോയിന്റ് ആർ.ടി.ഒമാരായി സ്ഥാനക്കയറ്റം നൽകുന്ന നടപടികൾ അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, അന്യായമായ അച്ചടക്കനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെബി ഐ ചെറിയാൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.