പറവൂർ: പറവൂർ താലൂക്ക് സഹകരണ ബാങ്കിലെ അഴിമതികൾ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ, ഡി. രാജ്കുമാർ, രമേശ്.ഡി.കുറുപ്പ്, പി.സി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.