കൊച്ചി: ജില്ലയിൽ ഇന്നലെ 319 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 309 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും അഞ്ചു പേർ സമ്പർക്കമില്ലാതെയും രോഗം പകർന്നവരാണ്. ഇന്നലെ 371 പേർ രോഗമുക്തി നേടി. 1386 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1242 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 22,076
വീടുകളിൽ: 19,916
കൊവിഡ് കെയർ സെന്റർ: 129
ഹോട്ടലുകൾ: 2031
കൊവിഡ് രോഗികൾ: 3240
ലഭിക്കാനുള്ള പരിശോധനാഫലം: 1048
10 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
മട്ടാഞ്ചേരി: 24
മരട്: 17
പോണേക്കര: 15
തൃപ്പൂണിത്തുറ: 12
എളങ്കുന്നപ്പുഴ: 11
രായമംഗലം: 11
ഉദയംപേരൂർ: 09
പള്ളുരുത്തി: 09
കളമശേരി: 09
എറണാകുളം: 08
ഫോർട്ടുകൊച്ചി: 07
പായിപ്ര: 07
ആലങ്ങാട്: 06
മലായാറ്രൂർ: 06
കടവന്ത്ര: 06
തോപ്പുംപടി: 06
ചേരാനെല്ലൂർ: 06
കുമ്പളങ്ങി: 05
നെല്ലിക്കുഴി: 05
പള്ളിപ്പുറം: 05
സമ്പർക്ക ഭീതിയിൽ മട്ടാഞ്ചേരി
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയിലാണ് രോഗികളുടെ എണ്ണം വളരെ കൂടുതൽ -24, ഫോർട്ടുകൊച്ചി-7, പള്ളുരുത്തി - 9, തോപ്പുംപടി -8, കുമ്പളങ്ങി - 6, ചെല്ലാനം -1. ഇതിൽ കരുവേലിപ്പടി ഗവ. ആശുപത്രിയിലെ ആരോഗ്യ പ്രർത്തകയായ പള്ളുരുത്തി സ്വദേശിനിയും ഉൾപ്പെടും.