പറവൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽപ്പെടുത്തി ജയിലിലടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ധർണ ഉദ്ഘാടനം ചെയ്തു. കെ ഡി വേണുഗോപാൽ, കെ.എ. വിദ്യാനന്ദൻ, എ.എ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.