vallarpadam-church

കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് തുടക്കമായി. 24 ന് സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ അൾത്താരയിലെ ബലിവേദിയിൽ തിരുനാൾ പതാക സമർപ്പിച്ചുകൊണ്ടായിരുന്നു കൊടിയേറ്റ്. പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട്, ദേവാലയത്തിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുന്ന തിരുകർമ്മങ്ങളിൽ വിശ്വാസികൾ വീടുകളിലായിരുന്ന് പങ്കുചേരും.

23 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വൈകിട്ട് 5.30ന് ദിവ്യബലിയുണ്ടാകും. 24 ന് തിരുനാൾ ദിനത്തിൽ രാവിലെ 10 ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യകാർമ്മികനാകും. ഫാ. വിൻസന്റ് വാരിയത്ത് വചനപ്രഘോഷണം നടത്തും.