കരുമാല്ലൂർ: സ്വർണ്ണ കള്ളകടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനാഫ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌കർ പനയപ്പിള്ളി, അൻസാർ, വി.ഐ. കരീം, പി.എ. സക്കീർ, എ.എ. നസീർ, റെഷീദ് കൊടിയൻ, സൂസൻ വർഗീസ്, സുമിൽ ദേവ് ,അബ്ദുൾ സലാം, അജയകുമാർ എന്നിവർ സംസാരിച്ചു.