കൊച്ചി: കളമശേരി വനിതാ പോളിടെക്നിക് കോളേജിലെ രണ്ടാംവർഷ സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനം 18ന് കോളേജിൽ നടക്കും. അപേക്ഷിച്ചിട്ടുള്ള ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്ളസ്‌ടു, വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 296 മുതൽ 410 റാങ്ക് വരെയുള്ളവർ രാവിലെ ഒമ്പതരയ്ക്കും 411 മുതൽ 600 വരെയുള്ളവർ 11.30 നും 601 മുതൽ 820 വരെയുള്ളവർ ഉച്ചയ്ക്ക് രണ്ടിനും അസൽസർട്ടിഫിക്കറ്റും ഫീസുമായി രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം.