പറവൂർ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സുകൃതം സുവർണം പരിപാടി ഇന്ന് വൈകിട്ട് നാലിന് പറവൂർ നഗരസഭ ടാക്സി സ്‌റ്റാൻഡിൽ നടക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും പറവൂർ ബ്ലോക്കിൽ 150 കേന്ദ്രങ്ങളിൽ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സുകൃതം സുവർണം പരിപ്പാടിയുടെ തൽസമയ സംപ്രേഷണം ഉണ്ടാകുമെന്ന് എം.ജെ. രാജു അറിയിച്ചു.