varapuzha-community-hal
വരാപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ : വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുളളിക്കാട്, കൊച്ചുറാണി ജോസഫ്, രാജേഷ് ചിയേടൻ, മേഴ്സി ജോണി, ടി.പി. പോളി, കെ.വി. കുഞ്ഞുമോൻ, മിനി ജോസ്, ജെയ്സൺ പാലക്കൽ, ജോസ് മോൻ പുതുശ്ശേരി, വത്സല ബാലൻ എന്നിവർ സംസാരിച്ചു. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 650 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. 6000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കമ്മ്യൂണിറ്റി ഹാളിൽ 2000 പേർക്ക് ഓരോ സമയം പങ്കെടുക്കാനാവും.