കളമശേരി: നാലടിയോളം താഴ്ചയുള്ള കാനയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കരിച്ചിൽ കേട്ട് സമീപത്ത് കെട്ടിട നിർമ്മാണ തൊഴിലാളികളാണ് വിവരം ഉടമയെ അറിയിച്ചത്. ഉടമയാണ് ഇക്കാര്യം ഫയർഫോഴ്സിനെ അറിയിച്ചത്.ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ സജികുമാർ,സുധീർലാൽ എന്നിവരുടെ നേതൃത്വത്തിതി 10 പേരടങ്ങുന്ന സംഘവും നാട്ടുകാരും ചേർന്നാണ് പശുവിനെ പുറത്തെടുത്തത്.