മുംബയ്: മറ്റു രാജ്യങ്ങളുടെ പേരിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളെ കണ്ടെത്താൻ കസ്റ്റംസ് സെപ്തംബർ 21 മുതൽ രംഗത്തിറങ്ങും.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള സിംഗപ്പൂർ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മിച്ചതെന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന സമ്പ്രദായം കർശനമായി തടയാനാണ് പുതിയ നീക്കം.
മൊബൈൽ ഫോൺ, കാമറ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇത്തരം ചാനലുകളിലൂടെ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇപ്പോൾ വൻതോതിൽ കൊണ്ടുവരുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്നവർ ഇനി ഉത്പന്നങ്ങൾ എവിടെ നിർമിച്ചതാണെന്ന വിശദാംശങ്ങൾ സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഒഫ് ഒറിജിൻ സമർപ്പിക്കണം.