കളമശേരി: ഹിന്ദി ഭാഷാദിനത്തിന്റെയും ഓസോൺ ദിനത്തിന്റെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസങ്ങളിലായി ഏലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു.
14 മുതൽ 21 വരെ ഹിന്ദി ഭാഷാവാരാചരണം എന്ന നിലയിൽ ഹിന്ദി പ്രാർത്ഥന. പ്രതിജ്ഞ, പ്രസംഗം, പദ്യംചൊല്ലൽ, കരിയർ സാദ്ധ്യത ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു. ഓസോൺ ദിന സയൻസ് പോസ്റ്റർ രചനാമത്സരവും നടത്തി. ഫാത്തിമസലിം , ഭവ്യമിത്ര മൂഹ്സിന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.