ആലുവ: ഭാരതീയ മസ്ദൂർ സംഘം കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ജി.ടി.എൻ യൂണിറ്റ്, രാജഗിരി ഓട്ടോ യൂണിറ്റ്, കൊച്ചിൻ ബാങ്ക് ഓട്ടോ യൂണിറ്റ്, സൊസൈറ്റിപ്പടി യൂണിറ്റ്, ഇ.വി.എം യൂണിറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പതാക ഉയർത്തി മധുരവിതരണം ചെയ്തു. വിവിധ യോഗങ്ങളിൽ മേഖലാ വൈസ് പ്രസിഡന്റ് പി.ആർ. രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി സി.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ, ട്രഷറർ കെ.കെ. ശശി എന്നിവർ സംസാരിച്ചു.