karshaka
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാളിനോടനുബന്ധിച്ച് കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി സുനിൽ കളമശേരി കീഴ്മാട് മേഖലയിലെ മുതിർന്ന കർഷകൻ കെ.വി. കുമാരനെ ആദരിക്കുന്നു

ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാൾ ദിനത്തിൽ കർഷക മോർച്ച ആലുവ മണ്ഡലം കമ്മിറ്റി കർഷകരെ ആദരിച്ചു. കീഴ്മാട് മേഖലയിലെ മുതിർന്ന കർഷകൻ കെ.വി.കുമാരനെ കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി സുനിൽ കളമശേരി പൊന്നാടയണിയിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റെ വിജയൻ മുള്ളംകുഴി, മണ്ഡലം സെക്രട്ടറി എം.വി. ഷിബു, ബേബി നമ്പേലി, എ.എസ്. സാലിമോൻ, ഷൈമോൻ, ലാലൻ, എ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.