river
പെരിയാറിൽ അടിഞ്ഞുകൂടിയ എക്കൽനീക്കം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭയിൽപ്പെട്ട പെരിയാറിന്റെ കൈവഴി കൂടിയായ വടക്കുംഭാഗം പുഴയിൽ അടിഞ്ഞുകൂടിയ ചെളി മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. പ്രധാന കടവുകളായ ഏലൂർഡിപ്പോ ചിറയംകടവ്, മുട്ടാർകടവ് എന്നിവിടങ്ങളിൽ പണിതുടങ്ങാൻ തീരുമാനമായത്. ഒരാഴ്ചയ്ക്കുള്ളിൽ എക്കൽ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണായിരുന്നതിനാലാണ് പ്രവൃത്തി വൈകിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഓവർസിയർ പി.കെ. രാജീവ്, അസി.എൻജിനിയർമാരായ വി.എസ്. ജയരാജൻ, പ്രവീൺലാൽ, എന്നിവരുടെ നേതൃത്വത്തിലാണ് ജോലി നടക്കുന്നത്. ചെയർപേഴ്‌സൺ സി.പി. ഉഷ, ജയിംസ്, പി.ടി.ഷാജ., ഷൈജൻ എന്നിവരും സന്നിഹിതരായിരുന്നു.