കാലടി: കൊറ്റമം ക്ഷീരോത്പാദക സഹകരണ സംഘം അനധികൃതമായി മാലിന്യ കിണർ നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച് കൊറ്റമം ശാന്തിപുരം പൗരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പൗരമസമിതി രക്ഷാധികാരി കെ.കെ.വത്സൻ ധർണ ഉദ്ഘാടനം ചെയ്തു. അനധികൃത നിർമ്മാണത്തിനെതിരെ മലയാറ്റൂർ പഞ്ചായത്ത് ഭരണസമിതി ഉടൻ സ്റ്റോപ്പ് മെമ്മോ നൽകണം. അല്ലാത്തപക്ഷം ജനകീയപ്രക്ഷോപസമരം പഞ്ചായത്തിനു മുമ്പിലേക്ക് മാറ്റുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പരസമിതി കൺവീനർ എം.എ. ബിജു ,ഡാർവിൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.