ratheesh
ഓട്ടോറിക്ഷ ഡ്രൈവർ രതീഷ് സെൽവത്തിന് ഫോൺ കൈമാറുന്നു

ആലുവ: യാത്രക്കാരൻ മറന്നുവച്ച കാൽ ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോൺ ഉടമക്ക് തിരിച്ച് നൽകി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. ബാങ്ക് കവലയിൽ 'കേരളകൗമുദി' ബ്യൂറോ ഓഫീസിന് മുമ്പിൽ ഓട്ടോറിക്ഷ ഓടിക്കുന്ന എടയപ്പുറം സ്വദേശി രതീഷ് ഗുരുവായൂരപ്പനാണ് മാതൃകയായത്.കഴിഞ്ഞ 15ന് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറെ കടുങ്ങല്ലൂർ വൃന്ദാവനം കവലയിലേക്ക് ഓട്ടം പോയിരുന്നു. മടങ്ങി വരുന്നതിനിടെ വഴിയിൽ നിന്നും മറ്റ് രണ്ട് പേരും ഓട്ടോറിക്ഷയിൽ കയറി. സ്റ്റാൻഡിലെത്തിയ ശേഷമാണ് സീറ്റിനിടയിൽ മൊബൈൽ ഫോൺ കണ്ടത്. തിരിച്ചും യാത്രക്കാർ കയറിയതിനാൽ ആരുടെതെന്ന് വ്യക്തതയുണ്ടായില്ല. രതീഷ് സ്റ്റാൻഡിലെത്തി മറ്റ് സഹപ്രവർത്തകരോടും വിവരം പറഞ്ഞിരുന്നു. അടുത്ത ദിവസം വൃന്ദാവനത്തിന് സമീപം ഓട്ടം വിളിച്ചുകൊണ്ടു പോയ മണിയംകാവ് സൗപർണികയിൽ സെൽവം ഫോൺ കിട്ടിയോന്ന് തിരക്കി സ്റ്റാന്റിലെത്തി. തുടർന്ന് ഫോൺ കൈമാറുകയായിരുന്നു.