bm-s
ജില്ലാ ഹെഡ് ലോഡ് ജനറൽ മസ്ദൂർ സംഘം ഫാക്ട് യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന വിശ്വകർമ്മജയന്തി

കളമശേരി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. എറണാകുളം ജില്ലാ ഹെഡ് ലോഡ് ജനറൽ മസ്ദൂർ സംഘം ഫാക്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാൽ, പതാക ഉയർത്തി. മേഖലാ സെക്രട്ടറി കെ.എസ്. ഷിബു ,പ്രസിഡന്റ് ടി.ആർ.മോഹനൻ, യൂണിറ്റ് സെക്രട്ടറി കെ.കെ. ഗോപി എന്നിവർ സംസാരിച്ചു.