bjp
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബദ്ധിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ജനറൽ സെക്രട്ടറി ഇ. സുമേഷ് എന്നിവർ ഐ.എം.എയിൽ രക്തദാനം നടത്തുന്നു

ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹിന്റെ ഭാഗമായി ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഭാരവാഹികൾ രക്തദാനം സംഘടിപ്പിച്ചു. മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വിവിധ സേവന പ്രവർത്തനങ്ങൾ നടന്നു.യുവമോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണവും വസ്ത്രദാനവും നടത്തി. സെപ്തംബർ 20ന് നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകളിലും രാവിലെ 9 മുതൽ 12 വരെ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് എ. ശെന്തിൽകുമാർ, ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, മിഥുൻ ചെങ്ങമനാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജയപ്രകാശ്, വിഷ്ണുപ്രസാദ്, സുമിത്ത്, കണ്ണൻ തുരുത്ത്, നിഖിൽ, സുധിഷ് തുടങ്ങിയവർ സംസാരിച്ചു.