# കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഇന്ന്

കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ തനതുവരുമാനം വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനസർക്കാർ ജനപ്രതിനിധികളുടെ അഭിപ്രായം തേടുന്നു. ആറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് നികുതി, നികുതിയേതര വരുമാനം വർദ്ധിപ്പിക്കൽ, പദ്ധതി കാര്യക്ഷമമാക്കൽ, വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ ഫലപ്രദമാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് നിർദേശം ആരായുന്നത്. വിവരശേഖരണാർത്ഥം നൽകിയ ചോദ്യാവലി ചർച്ചചെയ്ത് പ്രമേയം അവതരിപ്പിച്ച് അംഗീകാരം നൽകി സർക്കാരിന് സമർപ്പിക്കണം. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഇന്ന് ഉച്ചയ്ക്കുശേഷം പ്രത്യേകയോഗം ചേരും.

# 1 നികുതി വരുമാനം

വസ്തുനികുതി പിരിക്കുന്നതിലെ പിഴവുകൾ എങ്ങനെ ഒഴിവാക്കാം, വരുമാനം എങ്ങനെ മെച്ചപ്പെടുത്താം,

നിലവിലെ നിരക്ക് പുന:പരിശോധിക്കേണ്ടതുണ്ടോ

# 2 തൊഴിൽനികുതി

സ്ഥാപനങ്ങൾ, സ്വയംതൊഴിൽ കണ്ടെത്തിയവർ, പ്രൊഫഷണലുകൾ മുതലായവർ തൊഴിൽനികുതി നൽകുന്നതിൽ നിന്നും ഒഴിവാകുകയോ യഥാർത്ഥത്തിൽ ഒടുക്കേണ്ട തുകയേക്കാൾ കുറഞ്ഞ തൊഴിൽ

നികുതി അടയ്ക്കുകയാണോ ചെയ്യുന്നതായി ആക്ഷേപുണ്ട്. ഈ പോരായ്മ പരിഹരിക്കാനും തൊഴിൽ വരുമാനം മെച്ചപ്പെടുത്താനുമുള്ള ശുപാർശകൾ

#പരസ്യനികുതി

ഏതെല്ലാം മേഖലകളിൽ പരസ്യനികുതി ചുമത്താം. പരസ്യനികുതിയിൽ നിന്നുള്ള വരുമാനം എങ്ങനെ മെച്ചപ്പെടുത്താം. സേവനനികുതി എങ്ങനെ കാര്യക്ഷമമാക്കാം

# പുതിയതായി ചുമത്താവുന്ന നികുതികൾ

പുതിയതായി ചുമത്താവുന്ന നികുതികൾ, ഓരോ ഇനത്തിലും എത്ര അധികവരുമാനം പ്രതീക്ഷിക്കുന്നു, നികുതി സമാഹരണത്തിന്റെ കാര്യക്ഷമത ഉയർത്താൻ നിലവിലുള്ള സംവിധാനത്തിൽ എന്തെല്ലാം ഭേദഗതികൾ ആവശ്യമാണ്.

# നികുതിയേതര വരുമാനം

1 ലൈസൻസ് ഫീസ്

നിലവിലുള്ള ലൈസൻസ് ഫീസ് പരിഷ്കരിക്കുന്നതിനും ഭാവിയിൽ ഏർപ്പെടുത്താവുന്ന ലൈസൻസ് ഫീസുകളെ സംബന്ധിച്ചുമുള്ള നിർദേശങ്ങൾ

ചെലവ് കുറയ്ക്കുന്നതിനും ആസ്തികളുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനുമായി (റോഡ്, കെട്ടിടം, പാലങ്ങൾ മറ്റ് ആസ്തികൾ ) നിർമ്മാണഘട്ടത്തിൽ ഏതൊക്കെ നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാണ് എന്നതാണ് മറ്റൊരുചോദ്യം.

സാമൂഹികാകലം പാലിച്ചുകൊണ്ട് വാർഡ് സഭകൾ ഓൺലൈനായി നടത്തുന്ന കാര്യത്തിൽ ജനപ്രതിനിധികളുടെ അഭിപ്രായം തേടിയിട്ടുണ്ട്.

# ജലവിതരണം ഏറ്റെടുക്കാൻ

വിമുഖത

കേരള വാട്ടർ സപ്ളൈ ആൻഡ് സ്വീവേജ് ആക്ട് പ്രകാരം മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന പക്ഷം കുടിവെള്ളവിതരണം വാട്ടർ അതോറിറ്റിയിൽനിന്നും മുനിസിപ്പാലിറ്റിയെ ഏല്പിക്കണമെന്ന് നിയമമുണ്ടെങ്കിലും തൃശൂർ കോർപ്പറേഷൻ ഒഴികെ മറ്റാരും ഈ ചുമതല ഏറ്റെടുക്കാൻ തയ്യാറാകാത്തതിന്റെ കാരണവും സർക്കാർ ചോദ്യാവലിയിലൂടെ ഉന്നയിച്ചിട്ടുണ്ട്