pension

കൊച്ചി : സർക്കാർ ജീവനക്കാരുടെ പെൻഷൻ നിശ്ചയിക്കുന്നതിന് ,കോർപറേഷനുകൾ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ സർവീസുണ്ടെങ്കിൽ അത് കൂടി കണക്കാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇത്തരക്കാരുടെ പെൻഷന് സ്വയംഭരണ സ്ഥാപനങ്ങളിലെ സർവീസ് കാലയളവ് കൂടി പരിഗണിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധി. വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, കെ.എസ്. ആർ.ടി.സി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി നോക്കിയിട്ടുള്ള സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുമ്പോൾ ഇക്കാലയളവു കൂടി പരിഗണിക്കണമെന്നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.