chendamangalam-
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ടിഷ്യു കൾച്ചർ വാഴ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിക്കുന്നു

പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ടിഷ്യു കൾച്ചർ വാഴ തൈകൾ വിതരണം ചെയ്തു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഏത്തവാഴ തൈകളാണ് തൈ ഒന്നിന് അഞ്ച് രൂപ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന ചെയർമാൻ എ.എം. ഇസ്മയിൽ, മെമ്പർമാരായ പി.എ. രാജേഷ്, ടി.എസ്. രാജു, കൃഷി ഓഫീസർ പി.സി. ആതിര എന്നിവർ പങ്കെടുത്തു.