nagarasabha
മൂവാറ്റുപുഴ നഗരസഭയിൽ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി നടത്തുന്ന മത്സ്യകൃഷിക്ക് തുടക്കം കുറിച്ച് അമ്പല കടവിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ ഉദ്ഘാടനം നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗരസഭയിൽ സുഭിക്ഷ കേരളം പദ്ധതിയിൽ മത്സ്യകൃഷിക്ക് തുടക്കമായി. നഗരസഭയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആറിൽ രണ്ടര ലക്ഷം രോഹു ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒരു വർഷം കൊണ്ട് വളർന്ന് രണ്ട് കിലോ തൂക്കം വരുന്ന മീനായി മാറുന്ന ഇത്തിൽപ്പെട്ടതാണ് രോഹുമത്സ്യം. തുടർന്ന് പടുതകുളം മീൻ വളർത്തൽ പദ്ധതിയിൽപ്പടുത്തി നഗരത്തിലെ പത്ത് കുടുംബങ്ങൾക്ക് മീൻ വളർത്തുന്നതിനായി മത്സ്യകുഞ്ഞുങ്ങളും , മത്സ്യ തീറ്റയും നൽകി .അമ്പല കടവിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപസമിതി അദ്ധ്യക്ഷൻ എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. ഉപസമതി ചെയർപേഴ്സൺമാരായ രാജി ദിലീപ്, ഉമാമത്ത് സലിം, പി.വൈ.നൂറുദ്ദീൻ, ബിന്ദു സുരേഷ്, ഫിഷറീസ് ഡപ്യൂട്ടിഡയറക്ടർ മജാജോസ് എന്നിവർ പങ്കെടുത്തു.