cpi

കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കര ചെത്തിക്കോട് റോഡിനും, ചെങ്ങൽ തോട്ടിൽ നിർമ്മിക്കേണ്ട തടയിണക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി മന്ത്രിയുമായ വിഎസ് സുനിൽകുമാർ പറഞ്ഞു .സി.പി.ഐ തുറവുങ്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ നിവേദനം സ്വീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറവുങ്കര ചെത്തിക്കോട് പാലത്തിന് ഏഴു മീറ്റർ വീതിയുണ്ടെങ്കിലും പാലത്തിന്റെ ഇരുവശത്തും റോഡ് തുടങ്ങുന്ന ഭാഗത്ത് റോഡിന് മൂന്ന് മീറ്റർ മാത്രമേ വീതിയുള്ളൂ. ഇരുവശത്തുമുള്ള റോഡിന് ആവശ്യമായ സ്ഥലം സിയാൽ ഏറ്റെടുത്ത് റോഡിന് വീതി കൂട്ടണമെന്നാണ് നിവേദനത്തിൽ ആവശ്യം.സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ധീൻ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ലോക്കൽ സെക്രട്ടറി വി.എസ് വർഗീസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ ഷിഹാബ് പറേലി ,ഡാഡു ദേവസിക്കുട്ടി, പി.മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.