കൊച്ചി: കൊവിഡ് കാലത്ത് മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് നടപടിയിൽ പ്രധാനമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാന ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടതായി ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ഗവർണർക്കും നൽകിയ പരാതിയിലാണ് നടപടി. ആഗസ്റ്റ് 17ന് പുലർച്ചെ പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന മെത്രാപ്പൊലീത്തമാർ അടക്കമുള്ള വൈദികരെയുംസ്ത്രീകളും കുട്ടികളും അടങ്ങിയ വിശ്വാസികളെയും പൊലീസ് മർദ്ദിക്കുകയും മെത്രാപ്പൊലീത്തമാരെ പള്ളിക്കുള്ളിൽനിന്നും വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റുകയുമായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.