youth-congress-paravur-
നിരന്തരമായി പൊട്ടുന്ന കുടിവെള്ള പൈപ്പ് ലൈൻ പുതിയത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ വാട്ടർ അതോറ്റി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുടം ഉടച്ച് പ്രതിഷേധിക്കുന്നു

പറവൂർ: നിരന്തരമായി പൊട്ടുന്ന പറവൂർ മുനമ്പം കവല വരെയുള്ള കുടിവെള്ള പൈപ്പ് ലൈൻ ഉടൻ മാറ്റിസ്ഥാപിക്കമെന്ന് യൂത്ത് കോൺഗ്രസ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുടം ഉടച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പറവൂർ മണ്ഡലം പ്രസിഡന്റ് മനു അദ്ധ്യക്ഷത വഹിച്ചു. ശ്രീരാജ്, ഷിനു പനക്കൽ, അജ്മൽ, വിഷ്ണു രഞ്ജിത്ത്, സജയ്, വിപിൻദാസ്, ജഹാഗീർ, ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു.