പറവൂർ: ഏഴിക്കര പഞ്ചായത്തിലെ 11 -12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലങ്കാ പാലം തകർന്ന് വീഴാൻ കാരണം പഞ്ചായത്ത് ഭരണസമതിയുടെ അനാസ്ഥയാണെന്നും പാലം ഉടൻ പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എദിലീപ്, ഹരീഷ് വെണ്മനശ്ശേരി, രഞ്ജിത്ത് മോഹൻ, കെ.ആർ. അശോകൻ, എം.കെ. ഹരിപ്രസാദ്, പി.കെ. വിനോഷ് തുടങ്ങിയവർ സംസാരിച്ചു.