ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-മത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകയായി മണ്ഡലം തലത്തിൽ മാസ്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ആലുവായിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി നിർവഹിച്ചു.

സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന ഇശ്ചാശക്തിയുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് കുരുവിള മാത്യൂസ് ചൂണ്ടിക്കാട്ടി.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എൻ. ഷാജി, ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര, എം.ജെ. മാത്യു ,പി.ഏ. റഹിം, കെ.ജെ. ടോമി, ഉഷ ജയകുമാർ എന്നിവർ നേതൃത്വം നൽകി.