gold-smuggling-

കൊച്ചി : നയതന്ത്രചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് അൻവർ, 13-ാം പ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദു ഷമീം, 14 -ാം പ്രതി കൊണ്ടോട്ടി സ്വദേശി സി.വി. ജിഫ്സൽ എന്നിവർക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

ജൂലായിലാണ് പ്രതികളെ കസ്റ്റംസ് അറസ്റ്റുചെയ്തത്. 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് അന്തിമറിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് നിയമപ്രകാരം ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

എൻ.ഐ.എ രജിസ്റ്റർചെയ്ത കേസിലും പ്രതികളായ സാഹചര്യത്തിൽ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഇവരിൽ മുഹമ്മദ് അൻവറിനെ കഴിഞ്ഞദിവസം എൻ.ഐ.എ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

കുറ്റപത്രം സമയബന്ധിതമായി നൽകിയില്ലെന്ന കാരണത്താൽ മുഖ്യപ്രതി കെ.ടി.റമീസിന് കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു.

 സ്വ​പ്ന​യെ 22​ ​ന് ഹാ​ജ​രാ​ക്കും

സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ലെ​ ​മു​ഖ്യ​ ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​എ​ൻ.​ഐ.​എ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യി​ൽ​ ​ഇ​വ​രെ​ ​സെ​പ്തം​ബ​ർ​ 22​ ​ന് ​ഹാ​ജ​രാ​ക്കാ​ൻ​ ​എ​റ​ണാ​കു​ളം​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സ്വ​പ്ന​ ​സു​രേ​ഷ്,​ ​സ​ന്ദീ​പ്,​ ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹീം,​ ​അ​ൻ​വ​ർ,​ ​ഷാ​ഫി​ ​എ​ന്നി​വ​രെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​എ​ൻ.​ഐ.​എ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ​സ്വ​പ്ന​ ​ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ​ ​മ​റ്റു​ ​പ്ര​തി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ളു​ടെ​ ​പ​രി​ശോ​ധ​നാ​ ​റി​പ്പോ​ർ​ട്ടി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​വ​രെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​തൃ​ശൂ​രി​ലെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഇ​വ​രെ​ ​സെ​പ്തം​ബ​ർ​ 22​ ​ന് ​ഹാ​ജ​രാ​ക്കാ​ൻ​ ​കോ​ട​തി​ ​വീ​ണ്ടും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.