ആലുവ: ടി.എം.ജേക്കബിന്റെ 70 -ാം ജന്മദിനത്തോടനുബന്ധിച്ചു യൂത്ത് ഫ്രണ്ടിന്റെ (ജേക്കബ്) നേതൃത്വത്തിൽ ടി.എം. ജേക്കബ് സ്മാര വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. സിവിൽ സർവീസ് പരീക്ഷയിലെ 367 -ാം റാങ്ക് ജേതാവ് ശ്രീമൂലനഗരം വെള്ളാരപ്പിള്ളി സ്വദേശി ആഷിക് അലിക്ക് യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റമാണ് പുരസ്‌കാരം സമ്മാനിച്ചത്. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ, യൂത്ത് ഫ്രണ്ട് ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് എന്നിവർ പങ്കെടുത്തു.