പറവൂർ: ചിറ്റാറ്റുകര, വടക്കേക്കര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാല്പത് വർഷം പഴക്കമുള്ള 400 എം.എം പ്രിമേ പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ പൈപ്പിംഗ് ശക്തിപെടുത്താൻ കഴിയുകയുള്ളൂ. പറവൂർ പഴയ പാലത്തിനു മുകളിൽ കൂടി പോകുന്ന പഴകിയ പൈപ്പ് ഒഴിവാക്കി പുഴയുടെ താഴെ കൂടിസ്ഥാപിക്കാൻ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 32 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഇതിന് നടപടി ഉണ്ടായിരുന്നില്ല. ഒരു പ്രദേശത്തെ ജനങ്ങളുടെ പരമപ്രധാനമായ കുടിവെള്ള പ്രശ്നത്തിൽ നിന്നും എം.എൽ.എ ഒഴിഞ്ഞു മാറുന്നത് അംഗീകരിക്കാനാകില്ലെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആരോപിച്ചു.

സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടത് : വി.ഡി. സതീശൻ

നിരന്തരമായി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നതിനെതിരെ എം.എൽ.എക്കെതിരെ സമരം ചെയ്യുകയും പ്രസ്താവന കൊടുക്കുകയും ചെയ്യുന്ന ഇടതുകക്ഷികളും പോഷക സംഘടനകളും സംസ്ഥാന സർക്കാരിനെതിരെയാണ് സരമം ചെയ്യേണ്ടതെന്നും വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.